നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില
സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് കഴിഞ്ഞ നാല് ദിവസമായി സ്വർണവില. ജനുവരി 13 നാണ് അവസാനമായി സ്വർണവിലയിൽ സംസ്ഥാനത്ത് മാറ്റമുണ്ടായത്. ജനുവരി 12 ന് 35840 രൂപയായിരുന്ന സ്വർണവില പതിമൂന്നിന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. അതേസമയം, ഇന്നലെ രാജ്യത്ത് സ്വർണവില കുറഞ്ഞിരുന്നു. 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന് 48,980 രൂപയായിരുന്നു ഇന്നലെ വില. 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജ്ജ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ കാരണം രാജ്യത്തെ സ്വർണ്ണത്തിന്റെ മൂല്യം അനുദിനം മാറിക്കൊണ്ടിരിക്കുന്നു.