Flash News

സ്വര്‍ണം ഈ മാസത്തെ ഉയർന്ന വിലയിൽ; ഇന്നത്തെ വിലയറിയാം

നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയാണ് ഇന്ന്. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില. ഇത് പിന്നീട് 34,800 ആയി ഉയര്‍ന്നു. മൂന്നു ദിവസമാണ് ഈ വില തുടര്‍ന്നത്. തുടര്‍ന്ന് 35,000ല്‍ എത്തിയ വില വെള്ളിയാഴ്ച 35,120 രൂപയിലെത്തിയിരുന്നു

Comments: 0

Your email address will not be published. Required fields are marked with *