കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി
കരിപ്പൂരിൽ വീണ്ടും സ്വർണം വേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രഹസ്യഭാഗത്ത് ഒളിപ്പിച്ചുകടത്തിയ സ്വർണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനായ കൊണ്ടോട്ടി തുറക്കൽ സ്വദേശി മുഹമ്മദ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. 851 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇരുപത്തിയൊന്നാം യാത്രക്കാരനിൽ നിന്നാണ് പൊലീസ് തുടർച്ചയായി സ്വർണം പിടികൂടുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom