Flash News

നികുതി വെട്ടിപ്പ് തടയാന്‍ പുതിയ നടപടി; മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ സ്വർണവ്യാപാരികൾ

സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ സർക്കാർ കർശന നടപടികളെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ എതിർപ്പുമായി സ്വർണവ്യാപാരികൾ രംഗത്ത്. കേരളത്തിൽ ഏഴായിരം സ്വർണവ്യാപാരികൾ മാത്രമാണ് നികുതി ഘടനയ്ക്ക് അകത്ത് വരുന്നത്. ഉദ്യോഗസ്ഥർക്ക് വ്യാപാരികളോട് ശത്രുതാ മനോഭാവമാണ്. നിരന്തരം പരിശോധന നടത്തി പീഡിപ്പിക്കുന്ന സമീപനത്തിൽ മാറ്റം വരുത്തണമെന്നും സ്വർണവ്യാപാരികൾ ആവശ്യപ്പെട്ടു.

സ്വർണ വ്യാപാരശാലകളിൽ മാത്രം പരിശോധന വ്യാപകമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വർണ വ്യാപാരികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഓൾ കേരള ഗോൾഡ്‌ ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രതികരിച്ചു. ജിഎസ്‌ടി ഉദ്യോഗസ്ഥർ ഇപ്പോൾ തന്നെ സ്വർണക്കടകളുടെ മുന്നിലാണ് നിൽക്കുന്നത്. സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും, പൊലീസ് രാജ് ഈ മേഖലയിൽ നടപ്പിലാക്കാനുള്ള നീക്കമാണെന്നും അസോസിയേഷൻ ആരോപിച്ചു.

Comments: 0

Your email address will not be published. Required fields are marked with *