ഇപ്പോൾ ആരുടെ കൈയിലും കാശില്ല. എവിടെ പോയി എന്ത് വാങ്ങിയാലും 'ചേട്ടാ ഗൂഗിൾ പേ ഉണ്ടല്ലോ' എന്നാണ് ആദ്യം ചോദിക്കാറുള്ളത്. കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടികൂടിയപ്പോൾ ആരും പരസ്പരം കാശ് കൈമാറാതെ ഗൂഗിൾ പേ വഴി ഡിജിറ്റൽ മണി കൈമാറി തുടങ്ങി

ഗൂഗിൾ പേ എട്ടിന്റെ പണി തരുന്നുണ്ടോ?എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ…

ഇപ്പോൾ ആരുടെ കൈയിലും കാശില്ല. എവിടെ പോയി എന്ത് വാങ്ങിയാലും ‘ചേട്ടാ ഗൂഗിൾ പേ ഉണ്ടല്ലോ’ എന്നാണ് ആദ്യം ചോദിക്കാറുള്ളത്. കോവിഡ് എന്ന മഹാമാരി ലോകത്തെ മുഴുവൻ പിടികൂടിയപ്പോൾ ആരും പരസ്പരം കാശ് കൈമാറാതെ ഗൂഗിൾ പേ വഴി ഡിജിറ്റൽ മണി കൈമാറി തുടങ്ങി. അതോടെയാണ് ഗൂഗിൾ പേ ഉപയോഗം കൂടിയത്. സാധാരണക്കാരുടെ തട്ടുകട മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ ഇപ്പോൾ ഗൂഗിൾ പേ ആണ് ഹീറോ. സൗജന്യമായി ബാങ്ക് ഇടപാടുകൾ നടത്താം എന്നത് തന്നെയാണ് ഗൂഗിൾ പേ യുടെ പ്രധാന ആകർഷണം. തുടക്കകാലത്തെല്ലാം ഗൂഗിൾ പേ യിൽ നിന്ന് നല്ല ഓഫറുകളും ഗിഫ്റ്റ് മണി ലഭിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഗൂഗിൾ പേ വലിയ രീതിയിൽ ഓഫറുകൾ നൽകുന്നില്ല. അതുപോലെ ഇപ്പോൾ ഗൂഗിൾ പേ വഴി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന് ഒട്ടേറെ ഉപഭോക്താക്കൾ പറയുന്നു.

പ്രധാനമായും ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോഴോ, വളരെ പ്രധാനപ്പെട്ട ഇടപാടുകൾ നടത്തുമ്പോഴും ഗൂഗിൾ പേ നമുക്ക് എട്ടിന്റെ പണി തരാറുണ്ട്.ചിലപ്പോഴെല്ലാം വിഷമം തോന്നുന്ന അവസ്ഥയിലൂടെ ഉപഭോക്താക്കൾ കടന്നു പോകാറുണ്ട്.പലപ്പോഴും പണം കൈമാറിയ ശേഷം സ്വീകർത്താവിന് പണം ലഭിക്കാതെ നിൽക്കുന്നത്. കൂടാതെ ഇടപാടുകൾ നടക്കാതിരിക്കുക തുടങ്ങിയവയാണ് ഗൂഗിൾ പേ വഴി നേരിടുന്ന പ്രധാന പ്രതിസന്ധികൾ. ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം.

ഇത് ശ്രദ്ധിച്ചാൽ നിങ്ങളുടെ പണം പോവില്ല

ആദ്യം ഇടപാടുകൾ നടത്തുന്നതിന് മുമ്പ് തന്നെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക.ഇന്റർനെറ്റ് ഓൺ ആണെന്ന് ഉറപ്പുവരുത്തുക. അപ്‌ഡേറ്റ് ആവശ്യമെങ്കിൽ ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യുക. നമ്മളിൽ മിക്കവരും “cache” ക്ലിയർ ചെയ്യാറില്ല. cache ക്ലിയർ ചെയ്‌താൽ തന്നെ ഗൂഗിൾ പേയിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ കുറയ്ക്കാം. പണമയക്കേണ്ട ഫോൺ നമ്പർ ശരിയാണോയെന്ന് പരിശോധിക്കുക. ആപ്പ് റിസ്റ്റാർട് ചെയ്യുക.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *