ഇനി നിങ്ങൾ എന്ത് തീരുമാനിക്കുന്നത് അത് മാത്രമേ പുറം ലോകം ഇനി അറിയുകയുള്ളൂ. കേട്ടിട്ട് വിശ്വാസമാവുന്നില്ലേ? ഗൂഗിൾ സെർച്ച് റിസൾട്ടിൽ ഇനി കാണിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കുന്നതാണ്

നിങ്ങളെ കുറിച്ച് ഇനി എന്തൊക്കെയറിയണമെന്നത് ഇനി നിങ്ങൾ തീരുമാനിക്കൂ…

ഇനി നിങ്ങൾ എന്ത് തീരുമാനിക്കുന്നത് അത് മാത്രമേ പുറം ലോകം ഇനി അറിയുകയുള്ളൂ. കേട്ടിട്ട് വിശ്വാസമാവുന്നില്ലേ? ഗൂഗിൾ സെർച്ച് റിസൾട്ടിൽ ഇനി കാണിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കുന്നതാണ്. ദീർഘകാലമായുള്ള ഉപയോ​ക്താക്കളുടെ ആവശ്യം പരി​ഗണിച്ചാണ് ഇത്. വീട്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഗൂഗിൾ സേർച്ച് റിസൾട്ടിൽ പ്രത്യക്ഷപ്പെടുന്നത് ഉപയോക്താക്കൾക്ക് നിരവധി അസൗകര്യങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇത്തരം വിവരങ്ങൾ ഒഴിവാക്കുന്നത് പടിപടിയായി ആരംഭിച്ചിരിക്കുകയാണ് ഗൂഗിൾ.ലോഗ്-ഇൻ വിവരങ്ങൾ പോലുള്ള രഹസ്യ സ്വഭാവമുള്ളവ നീക്കം ചെയ്യാനും പുതിയ നയം അനുവദിക്കുന്നുണ്ട്. ഐഡന്റിറ്റി തെഫ്റ്റ് മുന്നിൽകണ്ടാണ് ഇത്തരത്തിൽ ഗൂഗിൾ ഒരു നീക്കം നടത്തിയത്.

നേരിട്ട് ഹാനികരമായേക്കാവുന്ന വ്യക്തിഗത ഉള്ളടക്കം നീക്കം ചെയ്യാൻ ​ഗു​ഗിൾ നേരത്തെ അനുവദിച്ചിരുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കമുള്ളവയ്ക്കാണ് മുമ്പ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴി‍ഞ്ഞിരുന്നത്. അതേസമയം ​ഗൂ​ഗിൾ സേർച്ചിൽ ‌ നിന്ന് ഉള്ളടക്കം നീക്കം ചെയ്യുന്നത് ഇന്റർനെറ്റിൽ നിന്ന് അവ നീക്കം ചെയ്യില്ല എന്ന കാര്യം ഓർത്തിരിക്കേണ്ടത് പ്രധാനമാണെന്നും കമ്പനി ഓർമ്മപ്പെടുത്തി.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *