Flash News
പെട്രോള്‍ പമ്പിൽ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയിൽ

പെട്രോള്‍ പമ്പിൽ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയിൽ

കണ്ണൂര്‍ ഏച്ചൂരില്‍ പെട്രോള്‍ പമ്പിൽ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഏച്ചൂരിലെ സി ആര്‍ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. വാഹനങ്ങളില്‍ പെട്രോള്‍ അടിക്കാന്‍ നിരവധി പേര്‍ കാത്തുനില്‍ക്കവെ ആയിരുന്നു ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരൻ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മഹേഷ്, ഗിരീഷന്‍, സിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ പ്രദീപിന്റെ പരാതിയിലാണ് അറസ്റ്റ്. സ്ഥലവില്‍പനയുമായി ബന്ധപ്പെട്ട കമ്മീഷൻ തുകയെ ചൊല്ലിയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം.

Comments: 0

Your email address will not be published. Required fields are marked with *