Flash News
വിഷു ദിനമായി ഒരു കുഞ്ഞു ജീവനാന് തിരിച്ചു പിടിക്കാൻ വേണ്ടി നമുക്ക് കൈക്കോർക്കാം. പാലക്കാട് ജില്ലയിലെ കൊളപ്പുള്ളിയിലെ ലിജുനിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായി ഇനി നമുക്ക് മുന്നിലുള്ളത് വെറും ദിവസം മാത്രമാണ്

‘ഗൗരിക്കൊരു കൈനീട്ടം’ : കുഞ്ഞിന്റെ ജീവനുവേണ്ടി നമുക്ക് കൈക്കോർക്കാം

വിഷു ദിനമായി ഒരു കുഞ്ഞു ജീവൻ തിരിച്ചു പിടിക്കാൻ വേണ്ടി നമുക്ക് കൈക്കോർക്കാം. പാലക്കാട് ജില്ലയിലെ കൊളപ്പുള്ളിയിലെ ലിജുനിത ദമ്പതികളുടെ മകൾ ഗൗരിലക്ഷ്മിയുടെ ജീവൻ രക്ഷിക്കാനായി ഇനി നമുക്ക് മുന്നിലുള്ളത് വെറും ദിവസം മാത്രമാണ്. സ്‌പൈനൽ മസ്‌ക്കുലർ അട്രോഫി ബാധിച്ച ഗൗരി മോൾക്ക് അവളുടെ രണ്ടാം പിറന്നാളിലും മുൻപേ മരുന്ന് ലഭിക്കണം. ഗൗരിക്കായി പ്രമുഖ മാധ്യമങ്ങളെല്ലാം ക്യാമ്പെയിൻ രൂപം നൽകിയിട്ടുണ്ട്.വിഷു നാളിൽ കേരളക്കരയ്ക്ക് ചെയ്യാൻ കഴിയുന്ന നന്മയുള്ള കാര്യമാണ് ഗൗരിയ്ക്കായി ഒരു കൈനീട്ടം മാറ്റി വയ്ക്കുന്നത്. 16 കോടി രൂപ വേണ്ടയിടത്ത് നിലവിൽ 6 കോടി 81 ലക്ഷം രൂപ മാത്രമേ ലഭിച്ചിട്ടുള്ളു. ശേഷിക്കുന്ന പത്ത് കോടി രൂപയ്ക്കായി കേരളത്തിന്റെ കനിവ് തേടുകയാണ് ഈ കുടുംബം. മരുന്നിന് ഓർഡർ നൽകാൻ 9 ദിവസത്തിൽ താഴെ മാത്രമേ ഇനി സമയമുള്ളു.

ഗൗരിയ്ക്കുള്ള കൈനീട്ടം ഈ അക്കൗണ്ടിലേക്ക് നൽകുക

KL Liju
ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE- 9847200415

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *