ജന്മദിനത്തില്‍ മകള്‍ക്ക് സിതാര നല്‍കിയ ആ വലിയ സന്ദേശം

ഏറെ ആരാധകുള്ള ഗായികയാണ് സിതാര കൃഷ്ണകുമാര്‍. മകള്‍ സായുവിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഗായിക സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞു സായുവിനെ ഏറെ പരിചിതമാണ് സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കും. സായുവിന്റെ പിറന്നാളിന് മകള്‍ക്കായി സിതാര നല്‍കിയ സന്ദേശമാണ് ശ്രദ്ധ നേടുന്നത്. ‘എല്ലാവരേയും സ്‌നേഹിക്കുക’ എന്നതായിരുന്നു ആ വലിയ സന്ദേശം.

മകളെ നെഞ്ചോട് ചേര്‍ത്ത് ഓമനിക്കുന്ന ഒരു വീഡിയോയും സിതാര കൃഷ്ണകുമാര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. കാണുന്നതിനേയും കാണാത്തതിനേയും സ്‌നേഹിക്കണമെന്നും മകളോടായി സിതാര പറഞ്ഞു. ഉപാധികളില്ലാതെ പരിമിതികളില്ലാതെ സംശയമില്ലാതെ നീ എല്ലാവരേയും സ്‌നേഹിക്കുമ്പോള്‍ എന്റെ മകള്‍ക്ക് സുരക്ഷിതവും സന്തോഷകരമായും ജീവിക്കാന്‍ സാധിക്കും എന്നും സിതാര മകള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.

https://www.instagram.com/p/CP46QfXpSgZ/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *