‘ഒടിയന്റെ’ ഹിന്ദി പതിപ്പിന് ഗംഭീര വിജയം
മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഒടിയന്റെ ഹിന്ദി പതിപ്പിനും വൻ വരവേൽപ്പ്. ആര്‍ആര്‍ആര്‍ സിനിമയുടെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി എട്ട് ദിവസം പിന്നിടുമ്പോൾ ഇതിനോടകം 62 ലക്ഷം പേരാണ് ചിത്രം കണ്ടത്. ഒടിയൻ’ ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും സിനിമയുടെ ക്രിയാത്മകതക്ക് കോട്ടം തട്ടാതെ തന്നെ അത് അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കട്ടെയെന്നും ചിത്രത്തിന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ പറഞ്ഞു. 14 ഡിസംബർ 2018-ലാണ് ഒടിയൻ റിലീസ് ചെയ്യുന്നത്. പ്രേക്ഷക പ്രീതി നേടിയ ചിത്രം ആദ്യ 14 ദിവസം കൊണ്ടുതന്നെ 54 കോടി രൂപ ആഗോളതലത്തിൽ നേടി. ഇതോടെ മലയാളത്തിലെതന്നെ എക്കാലത്തെയും മികച്ച ബോക്സോഫീസ് ഹിറ്റ് ചിത്രമായി ഒടിയൻ ഇടം ചെയ്തിരുന്നു.ചിത്രത്തിൽ നായികയായി എത്തിയത് മഞ്ജു വാര്യരാണ്. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom