Flash News

സ്റ്റേജില്‍ നേതാക്കളെ കുത്തിനിറയ്ക്കരുത്; കോൺഗ്രസിൽ മാറ്റത്തിനായി മാർഗ്ഗ രേഖ

അടിമുടി മാറ്റത്തിനൊരുങ്ങി കോൺ​ഗ്രസ്, പ്രവർത്തകർക്കായി മാർ​ഗ രേഖയും ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയിൽ അവതരിപ്പിച്ചു. പാർട്ടി കേഡർമാർക്ക് പ്രതിമാസം ഇൻസെന്റീവ് നൽകും , വ്യക്തിപരമായി ആരും ഫ്ലക്സ് ബോർഡുകൾ വെക്കരുതെന്നും നിർദേശമുണ്ട്. പൊതുപരിപാടികൾ നടക്കുമ്പോൾ സ്റ്റേജിൽ നേതാക്കളെ കുത്തി നിറയ്ക്കരുതെന്നും നിർദേശമുണ്ട്. തർക്കം തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കും. കൂടാതെ ഗ്രാമങ്ങളിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണമെന്നും മാർ​ഗ രേഖയിൽ പറയുന്നു. വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്. ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും. നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡിസിസി അനുവാദം നിർബന്ധമായും വാങ്ങണം.ഡിസിസി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം. ബൂത്ത്‌ കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *