Flash News

ഗിനിയിൽ പ്രസിഡന്റിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത് സൈന്യം

ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ അട്ടിമറിയില്‍ പ്രസിഡന്റിനെ പുറത്താക്കി സൈന്യം അധികാരം പിടിച്ചു. പ്രസിഡന്റ് ആല്‍ഫ കോണ്ടെയെ പുറത്താക്കിയതായും സര്‍ക്കാറിനെ പിരിച്ച് വിട്ടതായും സൈന്യം ദേശീയ ടെലിവിഷനിലൂടെ വ്യക്തമാക്കി. അട്ടിമറിയ്ക്ക് പിന്നാലെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച സൈന്യം രാജ്യാതിര്‍ത്തികളും അടച്ചു. തലസ്ഥാനമായ കോണാക്രിയിലെ പ്രസിഡിന്റെ കൊട്ടാരത്തിന് പുറത്ത് വെടിവയ്പ്പ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പ്രസിഡന്റ് ആല്‍ഫ കോണ്ടെ എവിടെയാണെന്നതിനെകുറിച്ച് വ്യക്തമായ ധാരണയില്ല. അഴിമതിയും ദാരിദ്ര്യവും രൂക്ഷമായ രാജ്യത്തു ജനാധിപത്യം പുനഃസ്ഥാപിക്കാനായി ഭരണം പിടിച്ചെന്നാണു പട്ടാളത്തിന്റെ അവകാശവാദം.

Comments: 0

Your email address will not be published. Required fields are marked with *