Flash News

കൊച്ചിയിൽ തോക്കുകൾ പിടികൂടിയ സംഭവം; 19 പേർ അറസ്റ്റിൽ

കൊച്ചിയിൽ തോക്കുകൾ പിടികൂടിയ സംഭവത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തോക്ക് കൈവശംവച്ചിരുന്നവരാണ് അറസ്റ്റിലായത്. സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരായ ഇവരിൽ നിന്ന് പതിനെട്ട് തോക്കുകളാണ് പിടികൂടിയത്. എടിഎമ്മില്‍ പണം നിറയ്ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈയിലെ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരില്‍നിന്നാണ് തോക്ക് പിടികൂടിയത്.

തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ച ശേഷമായിരുന്നു അറസ്റ്റ്. ലൈസന്‍സില്ലെങ്കില്‍ കേസെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *