ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 1500 പേർക്ക് ദർശനാനുമതി

ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രതിദിനം 1500 പേർക്ക് ദർശനാനുമതി നൽകും.

ഓൺലൈൻ ബുക്കിങ് വഴി 1200 പേർക്കാണ് അനുവാദം ലഭിക്കുക. ദേവസ്വം ജീവനക്കാരും പെൻഷൻകാരുമായ 150 പേർക്കും ഗുരുവായൂർ നഗരസഭ നിവാസികളായ 150 പേർക്കും അനുമതി നൽകും. ഇതുവരെ പ്രതിദിനം 900 പേർക്കാണ് അനുമതി.

പുതിയ തീരുമാനപ്രകാരമുള്ള ഓൺലൈൻ ബുക്കിങ് വെള്ളിയാഴ്ച ആരംഭിച്ചു. 1000 രൂപക്ക് നെയ്​വിളക്ക് ശീട്ടാക്കുന്നവർക്കുള്ള പ്രത്യേക ദർശന സൗകര്യം തുടരുന്നു.

Comments: 0

Your email address will not be published. Required fields are marked with *