രാഹുലിനും പന്തിനും അർദ്ധ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്കോർ

രാഹുലിനും പന്തിനും അർദ്ധ സെഞ്ച്വറി; ഇന്ത്യക്ക് മികച്ച സ്കോർ

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. 71 പന്തുകൾ നേരിട്ട് 85 റൺസ് നേടിയ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. നായകൻ രാഹുൽ 79 പന്തുകള്‍ നേരിട്ട് 55 റൺസെടുത്തു. ഷാര്‍ദൂൽ ഠാക്കൂർ 38 പന്തിൽ 40 റണ്‍സും ആർ. അശ്വിൻ 24 പന്തിൽ 25 റൺസുമെടുത്തു പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഷംസി രണ്ട് വിക്കറ്റുകൾ നേടി.

Comments: 0

Your email address will not be published. Required fields are marked with *