യൂറോപ്പിൽ പകുതി പേർക്കും ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കും; ലോകാരോഗ്യസംഘടന

യൂറോപ്പിൽ പകുതി പേർക്കും ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കും; ലോകാരോഗ്യസംഘടന

യൂറോപ്പിൽ പകുതി പേർക്കും ആറോ എട്ടോ ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കുമെന്ന് ആരോഗ്യ രംഗം വിശകലനം ചെയ്യുന്ന ലോകാരോഗ്യസംഘടനയുടെ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡെൽറ്റ വേരിയൻറിന് മുകളിലായി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒമിക്രോൺ തരംഗം അടിച്ചുവീശുന്നുണ്ടെന്ന് ഡോ. ഹാൻസ് ക്ലൂഗ് ഒരു കോൺഫറൻസിൽ പറഞ്ഞു. 2021 അവസാനം വരെ ഒമിക്രോൺ വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിൽ ഇപ്പോൾ രോഗബാധ തീവ്രമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 2022 ലെ ആദ്യ ആഴ്ചയിൽ മാത്രം ഏഴ് മില്യൺ ദശലക്ഷം കേസുകളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. രണ്ടാഴ്ചക്കടയിൽ രോഗബാധ ഇരട്ടിയിലധികമാകുകയും ചെയ്തു. ഒമിക്രോൺ ബാധ പടിഞ്ഞാറ് നിന്ന് ബാൽക്കൻ ഭാഗത്തേക്ക് പടരുന്നതിനാൽ യൂറോപ്പിലെയും മധ്യേഷ്യയിലെയും രാജ്യങ്ങൾ തീവ്രസമ്മർദ്ദത്തിലാണെന്നും രാജ്യങ്ങൾ ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്നും ഡോ. ഹാൻസ് ക്ലൂഗ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *