കൈനീട്ട വിവാദം; വിമർശിക്കുന്നവർ ദ്രോഹികൾ
വിഷുക്കൈനീട്ട വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ഗോപി. തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറയെന്നും സുരേഷ് ഗോപി പറഞ്ഞു. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കാൻ വിമർശകർക്ക് വെല്ലുവിളിയും ഉണ്ട്. സുരേഷ് ഗോപിയിൽ നിന്ന് വിഷുക്കൈ നീട്ടം വാങ്ങിയവർ കാൽ തൊട്ട് വന്ദിക്കുന്നത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഭക്തർക്ക് കൊടുക്കാനായി സുരേഷ് ഗോപി വടക്കുംനാഥ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിക്ക് പണം നൽകിയതും വിവാദമായിരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom