ദുരിതകാലത്തു കൈത്തറി കരകൗശല ഉത്പന്നങ്ങൾ ഓണസമ്മാനമാക്കാം: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കൊവിഡ് പ്രതിസന്ധിയിലൂടെ മാന്ദ്യം അനുഭവിക്കുന്ന പരമ്പരാഗതകലാമേഖലയ്ക്കും വിപണിക്കും പുത്തൻ ഉണർവ് നൽകാൻ ഉതകുന്നതാണ് കോവളം വെള്ളാർ കേരള ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ്‌ വില്ലേജിന്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതി എന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൻ്റെ തനതായ കരകൗശല കൈത്തറി ഉൽപന്നങ്ങൾ വാങ്ങി പ്രിയപ്പെട്ടവർക്ക് ഓണത്തിനു സമ്മാനിക്കുന്നതിലൂടെ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാൻ ആകും. ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതിയിലൂടെ സ്വന്തം വീടുകളിൽ മാത്രമല്ല, പ്രയാസമനുഭവിക്കുന്ന കരകൗശല വിദഗ്ധരുടെയും കൈത്തറി തൊഴിലാളികളുടെയും വീടുകളിൽക്കൂടി സന്തോഷം എത്തിക്കാനാകും എന്നും മന്ത്രി പറഞ്ഞു. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൻ്റെ ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അവിടെയുള്ള ഹാൻഡ്ലൂം വില്ലേജിലെ തറിയിൽ നെയ്ത മുണ്ടു മുറിച്ചെടുത്തുകൊണ്ടായിരുന്നു ഉദ്ഘാടനം.

നാട്ടിൽനിന്ന് അകന്നു കഴിയുന്ന പ്രവാസി മലയാളികൾക്ക് ഓണസമയത്ത് വീടുകളിലേക്ക് കരകൗശല, കൈത്തറി ഉൽപ്പന്നങ്ങൾ സമ്മാനമായി അയയ്ക്കുന്നതിനുള്ള പദ്ധതിയാണ് ഗിഫ്റ്റ് എ ട്രഡിഷൻ. കൈത്തറി സാരികൾ, മുണ്ടുകൾ, നേര്യത് തുടങ്ങിയവ കൂടാതെ നെട്ടൂർ പെട്ടി, ആറന്മുള വാൽക്കണ്ണാടി, കാൽപെട്ടി എന്നിവയും സമ്മാനിക്കാം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിന്റെ വെബ്സൈറ്റിലൂടെ കൂടെ സമ്മാനങ്ങൾ ബുക്ക് ചെയ്യാം. ഇടനിലക്കാരില്ലാതെ അതെ എല്ലാ കലാകാരരിൽ നിന്ന് നേരിട്ടാണ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *