Flash News

തുടർച്ചയായി അച്ചടക്കം ലംഘിക്കുന്നു; ഹരിത പിരിച്ച് വിട്ട് ലീ​ഗ് ഉന്നതാധികാര സമിതി

ലൈം​ഗിക അധിക്ഷേപ പരാതി നൽകിയ വനിതാ ലീ​ഗ് പ്രവർത്തകരുടെ കൂട്ടായ്മയായ ഹരിത പിരിച്ചുവിട്ടു. ലീ​ഗ് ഉന്നതാധികാര യോ​ഗത്തിലാണ് തീരുമാനം. കനത്ത അച്ചടക്ക ലം​ഘനത്തിന്റെ പേരിലാണ് കമ്മിറ്റി പിരിച്ചുവിടുന്നുവെന്നും പുതിയ കമ്മറ്റിയെ ഉടൻ പ്രഖ്യാപിക്കുമെന്നും ലീ​ഗ് നേതാവ് പിഎംഎ സലാം പ്രതികരിച്ചു. വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീംലീ​ഗ് ആവശ്യപ്പെട്ടുവെങ്കിലും പരാതി പിൻവലിക്കാൻ ഹരിത തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കമ്മിറ്റി പിരിച്ചുവിടാൻ ഉന്നതാധികാര സമിതി തീരുമാനം എടുത്തത്. കമ്മിറ്റിയുടെ കാലാവധി നിലവിൽ കഴിഞ്ഞതാണെന്നും പിഎംഎ സലാം പ്രതികരിച്ചു.

നേരത്തെ ഹരിതയുടെ കമ്മിറ്റി മരവിപ്പിച്ച ലീ​ഗ് വിവാദം ആരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് കമ്മിറ്റി പിരിച്ചു വിടുന്നത്. പരാതി ഉയർത്തിയ എംഎസ്എഫ് നേതാക്കൾക്കെതിരെ യാതൊരു നടപടിയും പാർട്ടി എടുക്കാത്ത സാഹചര്യത്തിലാണ് ഹരിത നേതാക്കൾ പരാതിയുമായി മുന്നോട്ട് പോകുന്നത്.

Comments: 0

Your email address will not be published. Required fields are marked with *