കടയില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് : സര്‍ക്കാര്‍ നിബന്ധനക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

ലോക്ക് ഡൗൺ ഇളവുകളുമായി ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ നിബന്ധനകള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശി പോളി വടക്കന്‍ ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധവും മൗലിക അവകാശത്തെ ഹനിക്കുന്നതാണെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. മരുന്നുകളോട് അലര്‍ജി ഉള്ളവര്‍ക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്‌സിന്‍ സ്വീകരിക്കാന്‍ സംവിധാനമില്ലാത്ത സാഹചര്യമുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കിയിട്ടില്ല. അലര്‍ജി പ്രശ്‌നമുള്ള നിരവധിപ്പേരുണ്ട് സമൂഹത്തില്‍. ഇവര്‍ക്ക് എങ്ങനെ വാക്‌സിന്‍ എടുക്കണം എന്നു സര്‍ക്കാര്‍ പറയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് പി ബി സുരേഷ് കുമാറിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും

Comments: 0

Your email address will not be published. Required fields are marked with *