Flash News
പരാജയപ്പെടാനും അവകാശമുണ്ട്: കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

പരാജയപ്പെടാനും അവകാശമുണ്ട്: കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

വിരാട് കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. പരാജയപ്പെടാൻ കോലിക്ക് അവകാശമുണ്ടെന്നാണ് വാർണർ പറഞ്ഞത്. ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിൻ്റെ ടോക്ക് ഷോയിലാണ് വാർണരുടെ പ്രതികരണം. “കഴിഞ്ഞ ഏതാനും വർഷമായി കോലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മൾ ഒരു മഹാമാരിക്കാലത്തിലൂടെയാണ് കടന്നു പോയത്. കോലിക്ക് കുഞ്ഞ് ജനിച്ചതേയുള്ളു. എത്രമാത്രം മികവ് കോലിക്കുണ്ടെന്ന് മാത്രമാണ് നമ്മൾ കണ്ടത്. പരാജയപ്പെടാനും കോലിക്ക് അവകാശമുണ്ട്. ചെയ്യുന്നതിലെല്ലാം മികവ് കാണിച്ചിരുന്നതിലൂടെ നിങ്ങൾ തോൽക്കാനുള്ള അവകാശവും നേടി.”- വാർണർ പറഞ്ഞു. അതേസമയം ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോലിക്ക് കഴിഞ്ഞ രണ്ട് വർഷത്തിൽ കൂതലായി ഒരു സെഞ്ചുറിപോലും നേടാൻ സാധിച്ചിട്ടില്ല. താരത്തിൻ്റെ ഫോമൗട്ടിൽ ഇന്ത്യ ആശങ്കയിലാണ് .

Comments: 0

Your email address will not be published. Required fields are marked with *