Flash News
മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ വീണ്ടും കേസ്

മതവിദ്വേഷ പ്രസംഗത്തിന് പി സി ജോർജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ സമാപന പരിപാടയില്‍ മുസ്ലീം മത വിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. 153 A, 295 വകുപ്പുകൾ പ്രകാരമാണ് കേസ്. മുസ്ലീം വിരുദ്ധ പ്രസംഗത്തിന്‍റെ പേരില്‍ നേരത്തെ അറസ്റ്റ് ചെയ്യപെട്ട പി സി ജോര്‍ജ്ജ് ഇപ്പോള്‍ ജാമ്യത്തിലാണ്. ജോർജിന്‍റെ ജാമ്യംറദ്ദാക്കണമെന്ന അപേക്ഷ നാളെ മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് വീണ്ടും കേസെടുത്തിരിക്കുന്നത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *