‘അവന്‍ താരങ്ങളെ സൃഷ്ടിച്ചു, വേറെ എന്ത് വേണം അവനെ കുറിച്ച് എനിക്ക് അഭിമാനിക്കാന്‍’ ; അമ്മയുടെ സന്ദേശം കണ്ട് നിറമിഴികളോടെ കരണ്‍ ജോഹര്‍

കരൺ ജോഹർ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്രകാരന്മാരിൽ ഒരാളാകാം. എന്നാൽ അമ്മ ഹിറൂ ജോഹർ തന്നെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോഴെല്ലാം താൻ ദുർബലനാകാറുണ്ടെന്ന് അദ്ദേഹം പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. ‘ഇന്ത്യൻ ഐഡൽ 12’ന്റെ ഇന്ന് സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന എപ്പിസോഡിൽ അത് ഒരിക്കൽ കൂടി സംഭവിച്ചു ; ഇത്തവണ ഒട്ടനവധി ക്യാമറകള്‍ക്ക് മുന്നില്‍.

കരണ്‍ ജോഹര്‍ അതിഥിയായി എത്തുന്ന ഇന്നത്തെ എപ്പിസോഡിലെ ഒരു ചെറിയ ബൈറ്റ് സോണി ടിവി പുറത്തുവിട്ടതോടെയാണ് ഈ മനോഹര മുഹൂര്‍ത്തത്തിന് ആരാധകര്‍ സാക്ഷികളായത്. അദ്ദേഹത്തിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ ഹിരൂ ജോഹറിന്റെ സന്ദേശവീഡിയോ കാണിച്ചതോടെയാണ് പ്രശസ്ത സംവിധായകന്‍ വികാരാധീനനായത്. പ്രമുഖ ടെലിവിഷന്‍ അവതാരകന്‍ കൂടിയായ കരണ്‍ ജോഹര്‍ കുട്ടിക്കാലത്ത് നാണം കുണുങ്ങി ആയിരുന്നു എന്നും വീഡിയോയില്‍ ഹിരൂ വെളിപ്പെടുത്തുന്നു.

ഹിരൂ ജോഹര്‍ പറഞ്ഞു, “അവനെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് അവന്‍ തിരിച്ച് വീട്ടിലെത്തി. സിനിമയില്‍ പ്രവര്‍ത്തിക്കണം എന്ന് അവന്‍ പറഞ്ഞപ്പോള്‍, ‘നീ എന്താണ് അവിടെ ചെയ്യാന്‍ പോകുന്നത്’ എന്നാണ് ഞാന്‍ ചോദിച്ചത്. സംവിധായകന്‍ ആകണം എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞെട്ടലിന്റെ ആഘാതത്തില്‍ ഞാന്‍ കസേരയില്‍ നിന്ന് നിലത്തേക്ക് വീഴാന്‍ പോയി. ‘നീ എന്തിനാണ് സംവിധായകന്‍ ആകുന്നത്? നിന്റെ അച്ഛന്‍ യാഷ് ജോഹര്‍ ഒരു നിര്‍മ്മാതാവ് ആയിരുന്നു’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആദിത്യ ചോപ്ര സഹസംവിധായകന്‍ ആകാന്‍ ക്ഷണിച്ചുവെന്ന് അവന്‍ പറഞ്ഞു.”

കരണിന്റെ സിനിമാ ജീവിതത്തിന്റെ ആദ്യ കാലങ്ങളിലെ ചിത്രങ്ങളും, ‘കുച്ച് കുച്ച് ഹോത്താ ഹേ’യുടെ അണിയറയില്‍ ഷാരൂഖ് ഖാനൊപ്പം പകര്‍ത്തിയ ചിത്രങ്ങളും ഹിരൂ ജോഹറിന്റെ സന്ദേശ വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം ധര്‍മ്മ പ്രൊഡക്ഷന്‍സിനെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കുന്നതിനൊപ്പം ചലച്ചിത്രകാരന്മാരെയും താരങ്ങളെയും സൃഷ്ടിച്ച തന്റെ മകന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നുവെന്ന് ഹിരൂ ജോഹര്‍ പറഞ്ഞു.

“അവന്‍ എങ്ങനെയാണ് ധര്‍മ്മ പ്രൊഡക്ഷന്‍സിനെ മുന്‍നിരയില്‍ എത്തിക്കുന്നതെന്നും, അവന്റെ സംവിധാന – നിര്‍മ്മാണ മികവിനെ കുറിച്ചും, അവന്‍ ഒട്ടനവധി ചലച്ചിത്രകാരന്മാരെയും താരങ്ങളെയും സൃഷ്ടിച്ചതിനെ കുറിച്ചും നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോ.. അവനെ കുറിച്ച് എനിക്കുള്ള അഭിമാനം വാക്കുകളില്‍ നിര്‍വചിക്കാന്‍ കഴിയില്ല. അവന്‍ എല്ലാ ഇടത്തും വിജയിച്ചു. യാഷ് ജോഹര്‍ എന്ന ഭര്‍ത്താവിനെയും, കരണ്‍ എന്ന മകനെയും ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ആ മകന്‍ യാഷ്, റൂഹി എന്ന രണ്ട് പൊന്നോമനകളെയും എനിക്ക് തന്നു. ഇതിനെക്കാള്‍ അപ്പുറം ഞാന്‍ എന്ത് ആവശ്യപ്പെടാന്‍ ആണ്…” ഹിരൂ കൂട്ടിച്ചേര്‍ത്തു.

വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുകയായിരുന്ന കരണിന് ഷോയിലെ ജഡ്ജുമാരും മത്സരാര്‍ത്ഥികളും സ്റ്റാന്‍ഡിങ്ങ് ഒവേഷന്‍ നല്‍കിക്കൊണ്ട് സന്തോഷത്തില്‍ പങ്കുകൊണ്ടു. “എന്താണെന്ന് അറിയില്ല. എപ്പോഴൊക്കെ അമ്മ എന്നെ കുറിച്ച് സംസാരിച്ചാലും ഞാന്‍ വികാരഭരിതനാകും. ഒരു രക്ഷിതാവിനെ നഷ്ടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് ഒരു ദൈവത്തെ ലഭിക്കുന്നു എന്ന് ഇന്ന് ഞാന്‍ അനു ജിയോട് (‘ഇന്ത്യന്‍ ഐഡല്‍ 12’ന്റെ ജഡ്ജായ അനു മാലിക്ക്) പറഞ്ഞതേയുള്ളു. അതുകൊണ്ട് ഞങ്ങള്‍ക്ക് മനസ്സമാധാനം നല്‍കാനായി ഞാന്‍ പപ്പയോട് മാത്രമാണ് പ്രാര്‍ത്ഥിക്കാറുള്ളത്. ഈ മാതാപിതാക്കളെ ലഭിച്ചതിനാല്‍ ഞാന്‍ അനുഗ്രഹീതന്‍ ആണ്. യാഷും, റൂഹിയും പിറന്ന നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹര മുഹൂര്‍ത്തം. അവരില്‍ ഞാന്‍ കണ്ടത് എന്റെ മാതാപിതാക്കളെ ആണ്. അതാണ് അവര്‍ക്ക് ഞാന്‍ ആ പേരുകള്‍ സമ്മാനിച്ചത്.” എന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

സ്ട്രോക്ക് കാരണം രണ്ട് ആഴ്ച്ചകള്‍ക്ക് മുമ്പാണ് അനു മാലിക്കിന്റെ അമ്മ ബില്‍ക്കീസ് തന്റെ 86ആം വയസ്സില്‍ മരണമടഞ്ഞത്.

വീഡിയോ കാണാം : https://twitter.com/SonyTV/status/1423980995762589696?s=20

Comments: 0

Your email address will not be published. Required fields are marked with *