ഗ്രാമ്പൂ കഴിക്കുന്നതിന്റെ ഉപയോഗം അറിയാമോ..? കഴിക്കേണ്ടത് ഇങ്ങനെ

നമ്മുടെ അടുക്കളയിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ സുഗന്ധ വ്യഞ്ജനമാണ് ​ഗ്രാമ്പൂ. കറികൾക്ക് രുചിയും മണവും നൽകുക എന്നതിനേക്കാൾ പല ഉപയോ​ഗങ്ങളും ​ഗ്രാമ്പൂവിന് ഉണ്ട്.ഗ്രാമ്പൂ പതിവായി കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും മറികടക്കും. കൂടാതെ ഔഷധഗുണങ്ങളാൽ സമ്പുഷ്ടമായ ഗ്രാമ്പൂ വളരെക്കാലമായി ആയുർവേദത്തിൽ പലതരം മരുന്നുകളിലും ചേർക്കുന്നുണ്ട്. ഗ്രാമ്പൂവിന്റെ ഇല, മൊട്ട്, വേര് എന്നിവയെല്ലാം ഔഷധഗുണമുള്ളവയായി കാലകാലങ്ങളായി പരിഗണിക്കപ്പെടുന്നു. പ്രോട്ടീൻ, സ്റ്റാർച്ച്, കാൽസ്യം, അയഡിൻ തുടങ്ങിയവ വ്യത്യസ്ത അളവിൽ ഗ്രാമ്പൂവിൽ അടങ്ങിയിട്ടുണ്ട്. ​ഗ്രാമ്പൂവിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

​ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പു ചതച്ച് പല്ലിന്റെ പോടില്‍ വച്ചാല്‍ വേദന ശമിക്കും.പല്ലിൽ വേദനയോ പുഴുക്കളോ ഉണ്ടെങ്കിൽ രാത്രി ഉറങ്ങുന്നതിനുമുമ്പ് 2 ഗ്രാമ്പൂ ശരിയായി ചവച്ച ശേഷം 1 ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക. മോണ രോഗങ്ങളിലും അണുനാശിനിയായി പ്രവര്‍ത്തിക്കാനുള്ള ശേഷി ഗ്രാമ്പുവിനുണ്ട്.

ഉണങ്ങിയ ഗ്രാമ്പു പൊടിച്ച് ചെറുതേനില്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമ, പനി, കഫക്കെട്ട് എന്നിവയ്ക്ക് ശമനം ലഭിക്കും. വൈറസുകള്‍, ബാക്റ്റീരിയകള്‍ വിവിധ ഇനം ഫംഗസുകള്‍ മുതലായവയ്‌ക്കെതിരെ ഗ്രാമ്പൂ പ്രവര്‍ത്തിക്കും. ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും, തലവേദന ഒഴിവാക്കാൻ സഹായിക്കുന്നു

ഗ്രാമ്പൂവിൽ യൂജെനോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഗ്രാമ്പൂവിലടങ്ങിയ സംയുക്തങ്ങൾ അൾസർ ഭേദമാക്കുന്നു. കുട്ടികൾക്ക് മലബന്ധം അല്ലെങ്കിൽ ജലദോഷം ഉണ്ടെങ്കിൽ 1 ഗ്രാമ്പൂ നന്നായി പൊടിച്ച് അര ടീസ്പൂൺ തേനിൽ ഇട്ടു കുട്ടികൾക്ക് കൊടുക്കുക നല്ലതാണ്.

പ്രമേഹമുൾപ്പെടെയുള്ള നിരവധി രോഗങ്ങൾക്കുള്ള പാരമ്പര്യ ഔഷധമായി ഉപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.ആർത്തവസമയത്ത് ഉണ്ടാകുന്ന കഠിനമായ വയറ് വേദന അകറ്റാൻ ഗ്രാമ്പു മികച്ചൊരു പ്രതിവിധിയാണ്.
ഗ്രാമ്പു ഭക്ഷണത്തിൽ ചേർക്കുന്നത് രുചി കൂട്ടുക മാത്രമല്ല ഒപ്പം ദഹനത്തിനും ഇത് സഹായിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *