കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ 8 നിര്‍ദ്ദേശങ്ങള്‍

ദുരന്തമാരിയായ കൊവിഡ് രോഗത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള പോരാട്ടത്തിലാണ് നാം. നിയന്ത്രണ വിധേയം ആയിട്ടില്ലെങ്കിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ ശ്രദ്ധിക്കേണ്ടതായ എട്ട് കാര്യങ്ങള്‍ ഇപ്പോള്‍ ആരോഗ്യരംഗത്തിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഇവയാണ് ആ 8 മാര്‍ഗ്ഗങ്ങള്‍ :

1 – ആംബുലന്‍സുകള്‍, ഓക്‌സിജന്‍, ആവശ്യ മരുന്നുകള്‍, ആശുപത്രി പരിചരണം എന്നിങ്ങനെ എല്ലാ ആവശ്യ ആരോഗ്യ സേവനങ്ങളുടെയും വിലയില്‍ സുതാര്യമായ ദേശീയ വിലനിര്‍ണ്ണയ നയവും പരിധിയും ഉണ്ടായിരിക്കണം. ചില സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ എല്ലാ ആളുകള്‍ക്കുമായി നിലവിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ചിലവുകള്‍ വഹിക്കണം.

2 – കൊവിഡ് 19ന്റെ മാനേജ്‌മെന്റിനെക്കുറിച്ചുള്ള വ്യക്തമായതും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ നിര്‍ദ്ദേശങ്ങള്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കുകയും നടപ്പാക്കുകയും വേണം. ഈ നിര്‍ദ്ദേശങ്ങളില്‍ ഗാര്‍ഹിക പരിചരണം, ആശുപത്രി പരിചരണം എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തണം.

3 – സ്വകാര്യമേഖല ഉള്‍പ്പെടെ ആരോഗ്യരംഗത്തെ എല്ലാ മേഖലകളിലും ലഭ്യമായ എല്ലാ മാനവ വിഭവങ്ങളും കൊവിഡ് 19ന്റെ പ്രതിരോധത്തിനായി ഉപയോഗിക്കണം. പ്രത്യേകിച്ചും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, ഇന്‍ഷുറന്‍സ്, മാനസികാരോഗ്യ സഹായം തുടങ്ങിയവ.

4 – കൊവിഡ് പോരാട്ടത്തിന് ഇറങ്ങുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പാക്കണം.

5 – ലഭ്യമായ വാക്‌സിന്‍ ഡോസുകളുടെ ഉപയോഗം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ വാക്‌സിനേഷനായുള്ള മുന്‍ഗണനാ ഗ്രൂപ്പുകളെ തീരുമാനിക്കണം.

6 – പൊതു പങ്കാളിത്തവും ഇന്ത്യയുടെ കൊവിഡ് 19- പോരാട്ടത്തിന് പ്രയോജനപ്പെടുത്തണം. ആരോഗ്യ സംരക്ഷണത്തിലും മറ്റ് വികസന പ്രവര്‍ത്തനങ്ങളിലും ജനങ്ങളുടെ പങ്കാളിത്തത്തിന് നിര്‍ണായക പങ്കുണ്ട്.

7 – സര്‍ക്കാര്‍ ഡാറ്റ ശേഖരണത്തിലും മോഡലിംഗിലും സുതാര്യത ഉണ്ടായിരിക്കണം. പ്രായം, കൊവിഡ് 19 കേസുകള്‍, ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ കണക്കും മരണനിരക്കും, വാക്‌സിനേഷന്റെ കമ്മ്യൂണിറ്റി ലെവല്‍ കവറേജ്, ചികിത്സാ പ്രോട്ടോക്കോളുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള ട്രാക്കിംഗ് എന്നിവയെല്ലാം ഈ ഡാറ്റ ശേഖരണത്തില്‍ ഉള്‍പ്പെടുത്തണം.

8 – ജോലി നഷ്ടപ്പെട്ട ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് സംസ്ഥാനം സാമ്പത്തിക സഹായം ഏര്‍പ്പെടുത്തണം.

Comments: 0

Your email address will not be published. Required fields are marked with *