നദി കടക്കാന്‍ മണ്ണുമാന്തിയില്‍ യാത്ര ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെ: സേവനത്തിന് അഭിനന്ദനപ്രവാഹം

കൊവിഡ് രോഗത്തില്‍പ്പെട്ട് ലോകം ഉഴലുമ്പോള്‍ മാതൃകയാകുന്ന പല വാര്‍ത്തകളും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കൊവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകുരുമെല്ലാം അതിക്രമങ്ങള്‍ക്ക് ഇരയാകുമ്പോള്‍ പ്രസക്തി ഏറെയുണ്ട് ഈ ചിത്രത്തിന്.

നിറഞ്ഞൊഴുകുന്ന നദി കടക്കാന്‍ മണ്ണുമാന്തി യന്ത്രത്തില്‍ കയറിയ യാത്ര ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടേതാണ് വൈറലാകുന്ന ചിത്രം. ലഡാക്ക് എംപി ജംയാങ് സെറിങ് നമ്ഗ്യാല്‍ ആണ് ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഈ ചിത്രം പങ്കുവെച്ചത്. ഇപ്പോഴിതാ നിരവധിപ്പേര്‍ ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രത്തെ.

നാല് ആരോഗ്യപ്രവര്‍ത്തകരെ കാണാം ചിത്രത്തില്‍. മണ്ണുമാന്തി യന്ത്രത്തിന്റെ മുന്നില്‍ കയറിയാണ് സേവനം ചെയ്യുന്നതിനുവേണ്ടിയുള്ള ഇവരുടെ യാത്ര. തടസങ്ങള്‍ മറികടന്ന് തങ്ങളുടെ സേവനം ആവശ്യമുള്ളവര്‍ക്കരികിലേക്ക് എത്തിയ ഈ ആരോഗ്യപ്രവര്‍ത്തകരെ നിരവധിപ്പേരാണ് അഭിനന്ദിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *