രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കിക്കോളൂ

രക്തസമ്മര്‍ദ്ദം എന്ന വാക്ക് ഇക്കാലത്ത് പരിചയമില്ലാത്തവര്‍ ഒരു പക്ഷെ കുറവായിരിക്കും. പ്രത്യേകിച്ച് അമിത രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് മിക്കപ്പോഴും നാം കേള്‍ക്കാറുമുണ്ട്. ‘എനിക്ക് ബി പി കുറച്ച് കൂടുതല്‍ ആണെന്ന്’ പറയുന്ന യുവാക്കളുമുണ്ട്. അതായത് ചെറുപ്രായത്തില്‍ തന്നെ പലര്‍ക്കും അമിതരക്തസമ്മര്‍ദ്ദം ഇക്കാലത്ത് കണ്ടുവരുന്നു എന്ന് ചുരുക്കം.

പലവിധ കാരണങ്ങള്‍ ഉണ്ട് രക്തസമ്മര്‍ദ്ദം ഉയരാന്‍. ജീവിതശൈലിയിലെ പാളിച്ചകളും ഫാസ്റ്റ്ഫുഡുകളുടേയും മറ്റും അമിതമായ ഉപയോഗവുമെല്ലാം അമിത രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നു. രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍ കൃത്യമായ സമയത്ത് വൈദ്യസഹായം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്.

അതേസമയം ഡയറ്റില്‍ ചില ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ടും നമുക്ക് അമിതമാകുന്ന രക്തസമ്മര്‍ദ്ദത്തെ കൃത്യമായി നിയന്ത്രിക്കാന്‍ സാധിക്കും. ഇതിന് പ്രധാനമായും ചില ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. ഉപ്പ് ആണ് പ്രധാനമായു ഒഴിവാക്കേണ്ടത്. ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് എപ്പോഴും ആരോഗ്യകരമാണ്.

അതുപോലെതന്നെ അപ്പക്കാരം, ബേക്കറി പലഹാരങ്ങള്‍, സാള്‍ഡട്ടഡ് ചീസ്, സാള്‍ട്ടഡ് ബട്ടര്‍ എന്നിവയും അമിത രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് അത്ര നല്ലതല്ല. അച്ചാര്‍, മയൊണൈസ്, പപ്പടം എന്നിവയുടെ ഉപയോഗവും കുറയ്ക്കാം. അതുപോലെതന്നെ ജങ്ക് ഫുഡുകളും കൃത്രിമ മധുരപാനിയങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നതും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

Comments: 0

Your email address will not be published. Required fields are marked with *