Flash News

അതിശക്തമായ മഴ: കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി 

സംസ്ഥാനത്ത് ശക്തമായി തുടരുന്നു മഴയിൽ കോട്ടയത്ത് ഉരുള്‍പൊട്ടൽ ഉണ്ടായി. കോട്ടയം കൂട്ടിക്കല്‍ വില്ലേജിലെ ഇളംകാട് ഭാഗത്താണ് ഉരുള്‍പൊട്ടിയത്. ശക്തമായ മഴയെ തുടർന്ന് കോട്ടയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജാഗ്രതാനിര്‍ദ്ദേശം നൽകിയിട്ടുണ്ട്. അതിനിടയിൽ ഈരാറ്റുപേട്ട വാഗമൺ റോഡിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായി ഗതാഗതം തടസ്സപ്പെട്ടു, കോസ് വേയിൽ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലും വെളളം കയറി.

 

 

Comments: 0

Your email address will not be published. Required fields are marked with *