Flash News

ഹെലികോപ്ടർ വിട്ടൊരു കളിയില്ല! കടുത്ത പ്രതിസന്ധിക്കിടയിലും ടെണ്ടർ വിളിച്ച് സർക്കാർ

കൊവിഡ് മൂലമുണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാൻ ടെണ്ടർ വിളിച്ച് സർക്കാർ. ഒൻപത് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്ടറിനായാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. നേരത്തെ 22 കോടി മുടക്കി ഹെലികോപ്ടർ വാടകയ്ക്ക് എടുത്തതിനെതിരെ രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് എതിർപ്പുകളെ വകവെക്കാതെ സർക്കാർ വീണ്ടും ടെണ്ടർ വിളിച്ചിരിക്കുന്നത്.

2020 ഏപ്രിലിലാണ് പൊലീസിന്‍റെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്. 20 മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്. വാടക ഇനത്തില്‍ ഇതുവരെ ജിഎസ്ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. ​മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്. എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല.

Comments: 0

Your email address will not be published. Required fields are marked with *