ഇവിടെയേത് ഭാവവും ചേരും : കൂളാണീ കുഞ്ഞ് സെലിബ്രിറ്റി

ക്യാമറ കണ്ടാൽ കണ്ണിറുക്കി മനസു തുറന്ന് ചിരിക്കുന്ന കൊച്ചു മിടുക്കിയാണ് സെറ. മുണ്ട് മടക്കി കുത്തി കലിപ്പ് ലുക്കിലെത്തുന്ന കൊച്ചു സെറയ്ക്ക് നിമിഷം നേരം മതി പുഞ്ചിരിക്കുന്ന മാലാഖയായി മാറാൻ.ആദ്യമാണ് ഫീൽഡിലെത്തുന്നതെന്ന പേടിയൊന്നും സെറയെ ബാധിക്കില്ല. കൂളാണ് ആള്. സാധാരണ,കുഞ്ഞുങ്ങളുടെ ഫോട്ടോ ഷൂട്ടിന് സമയമൊരുപാട് ചിലവാകാറുണ്ട്.

പക്ഷേ സെറയുടെ കാര്യത്തിൽ ആ ചിന്തയെ വേണ്ട. എങ്ങനെ നിൽക്കണമെന്ന് പറയേണ്ട താമസം മോഡൽ റെഡി.പെട്ടെന്നാർക്കും പിടി കൊടുക്കാത്ത കൂട്ടത്തിലാണെങ്കിലും ഇണങ്ങി കഴിഞ്ഞാൽ കളിയും ചിരിയുമായി കാഴ്ചക്കാരെ കൈയ്യിലെടുക്കാൻ സെറയ്ക്ക് അധിക സമയമൊന്നും വേണ്ട. അമ്മ സിജിയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ വച്ച് നടന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളാണ് സെറയെ ശ്രദ്ധേയയാക്കിയത്. ക്യാമറയിൽ പകർത്തിയ ഒമ്പതാം മാസം മുതലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പിന്നിടങ്ങോട്ട് ക്യാമറക്കണ്ണുകൾ കുഞ്ഞുതാരത്തെ തേടിയെത്താൻ തുടങ്ങി.

ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരങ്ങളും വന്നു ചേർന്നു. തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് ഉൾപ്പെടെ നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ ഇതിനോടകം സെറ ഇടംപിടിച്ചു. ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും കുട്ടിത്താരത്തിന് ആരാധകർ ഏറെയാണ്.24 ഓളം ഓൺലൈൻ സൈറ്റുകൾ,മാഗസിനുകൾ,ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടി സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു. ദുബായിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗം ജീവനക്കാരനായ സനീഷിന്റെയും നേഴ്‌സായ സിജിയുടെ ഏക മകളാണ് രണ്ടുവയസുകാരി സെറ. തൃശൂർ മാളയാണ് ഇവരുടെ സ്വദേശം.

Comments: 0

Your email address will not be published. Required fields are marked with *