ഒളിമ്പിക്‌സ് കരാട്ടെയിൽ ഹൈ കിക്കെടുത്ത സൗദി താരത്തെ പുറത്താക്കി

ടോക്കിയോ ഒളിമ്പിക്‌സ് കരാട്ടെ ഫൈനൽ മത്സരത്തിൽ നാടകീയ രംഗങ്ങൾ. അവസാന മിനിറ്റ് വരെ മുന്നിൽ നിന്ന സൗദി അറേബ്യൻ താരത്തെ പുറത്താക്കിക്കൊണ്ട് ഒരു പോയിന്റ് മാത്രം നേടിയ ഇറാൻ താരത്തിന് സ്വർണം നൽകി. ഇറാൻ താരമായ സാജാദ് ഗൻസാദെയാണ് സ്വർണമെഡലിന് അർഹനായത്. മത്സരത്തിൽ ഹൈ കിക്ക് ചെയ്തതോടെയാണ് സൗദി താരത്തെ മത്സരത്തിൽ നിന്നും പുറത്താക്കിയത്.

മത്സരം ആരംഭിച്ച് ഒരു മിനിറ്റിൽ മൂന്ന് പോയിന്റ നേടിയ സൗദി താരമായ തരേഗി അവസാന നിമിഷം വരെ ലീഡ് നിലനിർത്തിയിരുന്നു. എന്നാൽ 4-1ഇൽ നിൽക്കെ തരേഗിയുടെ അവസാനത്തെ കിക്കിൽ ഇറാൻ താരം ബോധരഹിതനായി വീഴുകയായിരുന്നു. തുടർന്ന് ഓക്‌സിജൻ സഹായം കൊടുത്ത ശേഷം സാജാദിനെ സ്ട്രക്ചറിലാക്കി പരിശോധനയ്‌ക്ക് കൊണ്ടുപോകുകയായിരുന്നു. ഒളിമ്പിക്‌സ് കരാട്ടെയിലെ നിയമങ്ങൾ ലംഘിച്ചുകൊണ്ട് അപ്രതീക്ഷിത ആക്രമണം നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സൗദി താരത്തെ അയോഗ്യനാക്കിയത്.

Comments: 0

Your email address will not be published. Required fields are marked with *