വനിത ഹോക്കി ടീമിന് ഗുജറാത്തിലെ​ രത്​ന വ്യാപാരി​ വീടും കാറും നൽകും

ഒളിമ്പിക്​സ്​ ഹോക്കിയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച്‌​ സെമിയിലെത്തിയ ഇന്ത്യന്‍ വനിത ടീം അംഗങ്ങള്‍ക്ക്​ വീടുവെക്കാന്‍ 11 ലക്ഷം രൂപ നല്‍കുമെന്ന്​ പ്രഖ്യാപിച്ചിരിക്കുകയാണ് ഗുജറാത്തിലെ​ രത്​ന വ്യാപാരി​ സാവ്​ജി ദോകിയ. ​
രാജ്യത്തിനായി മെഡല്‍ നേടിയാല്‍ വീടുള്ള മറ്റ്​ ടീം അംഗങ്ങള്‍ക്ക്​ അഞ്ച്​ ലക്ഷം രൂപ വിലവരുന്ന പുതു പുത്തന്‍ കാര്‍ സമ്മാനിക്കുമെന്നും എച്ച്‌​.കെ ഗ്രൂപ്പ്​ വാഗ്​ദാനം ചെയ്​തു. ദോകിയയുടെ അമേരിക്കയിലുള്ള സഹോദരനും ലക്ഷം രൂപ വീതം നല്‍കി ടീമിനെ ആദരിക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. സ്വന്തം ജീവനക്കാര്‍ക്ക്​ വാരിക്കോരി സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കി ശ്രദ്ധേയനായ വ്യക്തിയാണ്​ ഗുജറാത്തിലെ രത്​ന വ്യാപാരി സാവ്​ജി ദോകിയ.

Comments: 0

Your email address will not be published. Required fields are marked with *