ഭക്ഷണം കൊടുത്ത കൈയ്യില്‍ ചീങ്കണ്ണി കടിച്ച്: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി
ഭക്ഷണം കൊടുത്ത കൈയ്യിൽ കടിക്കുക എന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇപ്പോൾ അത് സംഭവിച്ചിരിക്കുകയാണ്. യു എസിൽ ഒരു മൃഗശാലയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്. ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുന്ന യുവതിയുടെ കൈയിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടുന്ന ചീങ്കണ്ണിയോട് മല്‍പ്പിടുത്തം നടത്തിയാണ് യുവതി രക്ഷപ്പെട്ടത്. യുവതിയെ രക്ഷിക്കാനായി ഒരാള്‍ ചീങ്കണ്ണിയുടെ കൂട്ടിലേക്ക് ചാടുന്നു.
ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിസാര പരിക്കുകളോടെ ഇവര്‍ രക്ഷപ്പെട്ടു. യുട്ടായിലെ (യുഎസ്) ഈ മൃഗശാലയില്‍ ചീങ്കണ്ണിയെ കൈകാര്യം ചെയ്യുന്ന ലിന്‍ഡ്സെ ബുള്‍ ആണ് ചീങ്കണ്ണിയുടെ ആക്രമണത്തിന് ഇരയായത്.മൂന്ന് വര്‍ഷത്തിലേറെയായി ഡാര്‍ത്ത് ഗേറ്റര്‍ എന്ന 11 വയസ്സുള്ള ചീങ്കണ്ണിയെ ഇവരാണ് പരിചരിച്ചിരുന്നത്.
വിനോദ യാത്രയുടെ ഭാഗമായി ഒത്തുകൂടിയ ഒരു കൂട്ടം കുട്ടികളുടെ മുന്നില്‍ വച്ച് ലിന്‍ഡ്സെ ബുള്‍ ചീങ്കണ്ണിക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു. പതിവുപോലെ ചീങ്കണ്ണിയെ തിരികെ വെള്ളത്തിലേക്ക് തള്ളാന്‍ പോയപ്പോള്‍ ചീങ്കണ്ണി അവളുടെ കൈയില്‍ കടിച്ചു, കൈ വേഗത്തില്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom