ഹോക്കിയിലെ മെഡൽ നേട്ടം ക്രിക്കറ്റ് ലോകകപ്പുകളെക്കാൾ വലുതെന്ന് ഗൗതം ഗംഭീർ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് ആശംസയുമായി മുൻ ഇന്ത്യൻ ക്രിക്കറ്ററും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ക്രിക്കറ്റിൽ ഇന്ത്യ ഇതുവരെ നേടിയ ലോക കിരീടങ്ങളെക്കാൾ വലുതാണ് ഹോക്കിയിലെ വെങ്കല മെഡൽ നേട്ടം എന്നാണ് ഗംഭീർ പറയുന്നത്.

‘1983, 2007, 2011 ക്രിക്കറ്റ് ലോകകപ്പുകൾ മറക്കാം. ഹോക്കിയിൽ ഇന്ന് നേടിയ മെഡൽ എല്ലാ ലോകകപ്പ് വിജയങ്ങളേയുംകാൾ വലുതാണ്’ – ഗംഭീര്‍ ട്വീറ്റ് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *