ഓറഞ്ച് പട പുറത്ത്; ചെക്ക് റിപബ്ലിക് യൂറോ കപ്പ് ക്വാർട്ടറിൽ

ദയനീയ തോൽവിയോടെ ഓറഞ്ച് പട ഇനി യൂറോ കപ്പിൽ പുറത്ത്. ഹോളണ്ടിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ചെക്ക് റിപബ്ലിക്ക് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഹോളണ്ടിന്റെ പ്രധാന സെന്റർ ബാക്കായ ഡിലിറ്റ് ചുവപ്പ് കണ്ട് പുറത്തായതാണ് ഹോളണ്ടിന് തിരിച്ചടി ആയത്.

മത്സരത്തിൽ ചെക്ക് റിപബ്ലിക്ക് ഹോളണ്ടിനൊപ്പം തന്നെ പിടിച്ചു നിന്നു. ബുഡാപെസ്റ്റിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലെ ആദ്യ അവസരം ലഭിച്ചത് ഹോളണ്ടിനായിരുന്നു. എന്നാൽ ഡിലിറ്റിനെ ഹെഡർ ഗോൾ വലയ്ക്ക് അകത്തേക്ക് ആയിരുന്നില്ല പോയത്. ആദ്യ പകുതിയിലെ മികച്ച അവസരങ്ങൾ ഒക്കെ ലഭിച്ചത് ചെക്ക് റിപബ്ലിക്കിനായിരുന്നു. 21ആം മിനുട്ടിൽ സെവിക് വലതി വിങ്ങിൽ നിന്ന് നൽകിയ ക്രോസിൽ നിന്ന് സൗചകിന്റെ ഹെഡർ ഹോളണ്ട് ഡിഫൻസിനെ ഒരു നിമിഷം ഞെട്ടിച്ചു.

Comments: 0

Your email address will not be published. Required fields are marked with *