Flash News

ആന്റണി കുണ്ടാങ്കടവ്..ഇത് കലക്കും.. ഹോളിവുഡിൽ സായിപ്പന്മാർക്ക് പറയാനുള്ള പേരാണ്..; ചിരിയുണർത്തി ഹോമിലെ ഡിലീറ്റഡ് വീഡിയോ

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് റോജിൻ തോമസ് സംവിധാനം ചെയ്ത ഹോം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രത്തിലെ ഡിലീറ്റഡ് സീനുകളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. പുറത്ത് വന്ന സീനുകളെല്ലാം പ്രേക്ഷകർ ആഘോഷമാക്കുകയും ചെയ്തു.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഡിലീറ്റഡ് സീൻ കൂടി പുറത്ത് വന്നിരിക്കുകയാണ്. സംവിധായകനായ മൂത്ത മകന്‍ ആന്റണിയോട് അച്ഛനായ ഒലിവര്‍ ട്വിസ്റ്റ് പേര് മാറ്റാന്‍ പറയുന്നതാണ് ഈ സീന്‍. വെറും ആന്റണി ഒലിവര്‍ ട്വിസ്റ്റ് എന്ന് പറയുന്നതിന് പകരം സത്യന്‍ അന്തിക്കാട്, ബിച്ചു തിരുമല എന്ന പോലെ സ്ഥലപ്പേര് പേരിന്റെ കൂടെ വെക്കാനാണ് ഇന്ദ്രന്‍സ് പറയുന്നത്. സ്ഥലപ്പേര് ചേര്‍ക്കുമ്പാള്‍ ആന്റണി വട്ടിയൂര്‍കാവ് എന്ന് ലോക്കല്‍ പേരാവുമെന്ന് ചാള്‍സ് പറയുന്നു. അങ്ങനെയാണെങ്കില്‍ നമ്മുടെ കുടുംബ വീടിരിക്കുന്ന സ്ഥലത്തിന്റെ പേര് വെച്ചൂടെ എന്ന ചോദ്യത്തിന് ആന്റണി കൂണ്ടാങ്കടവ് എന്ന പേര് കലക്കുമെന്നും തമാശ രൂപത്തില്‍ ആന്റണി പറയുന്നു. ഹോളിവുഡില്‍ സായിപ്പന്മാര്‍ക്ക് പറയാനുള്ള പേരാണെന്നും ആന്റണി പറയുന്നുണ്ട്.

വീഡിയോ കാണാം

Comments: 0

Your email address will not be published. Required fields are marked with *