സ്വവർഗരതി; ഡോക്ടർ സ്‌ട്രേഞ്ചിന് നിരോധനം

സ്വവർഗരതി; ഡോക്ടർ സ്‌ട്രേഞ്ചിന് നിരോധനം

ഹോളിവുഡ് സൂപ്പർഹീറോ ചിത്രം ഡോക്ടർ സ്‌ട്രേഞ്ചിന്റെ ഫോളോ-അപ്പിനായി മാർവൽ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. മെയ് 6ന് റിലീസ് ചെയ്യാനിരിക്കെ സൗദി അറേബ്യയിൽ ചിത്രം നിരോധിച്ചതായി റിപ്പോർട്ടുകൾ.സ്വവർഗ്ഗാനുരാഗിയായ കഥാപാത്രത്തെ ഉൾപ്പെടുത്തി എന്നാരോപിച്ചാണ് സിനിമയ്ക്ക് സൗദി അറേബ്യയിൽ പ്രദർശനാനുമതി നിഷേധിച്ചത്. കുവൈറ്റും സിനിമ നിരോധിക്കാൻ ഒരുങ്ങുകയാണ്. കൂടുതൽ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങൾ ചിത്രത്തിന് വിലക്കേർപ്പെടുത്തുമെന്നാണ് വിവരം.ഗൾഫിലുടനീളം സ്വവർഗരതി നിയമവിരുദ്ധമാണ്. അതിനാൽ LGBTQ+ കഥാപാത്രങ്ങൾ ഉള്ളതും, ഇത്തരം സമൂഹത്തിൻ്റെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടുന്നതുമായ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവദിക്കില്ല. അതേസമയം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ സ്‌ക്രീനിംഗുകൾക്കായുള്ള അഡ്വാൻസ്ഡ് ടിക്കറ്റുകൾ ഇപ്പോഴും വിൽപ്പനയ്‌ക്കുണ്ട്. ഇത് മാർവൽ ആരാധകർക്ക് നേരെ ആശ്വാസം പകരുന്നു. അതിനിടെ മാർവൽ സ്റ്റുഡിയോസ് നിർമ്മിച്ച് വാൾട്ട് ഡിസ്നി സ്റ്റുഡിയോസ് മോഷൻ പിക്ചേഴ്സ് വിതരണം ചെയ്യുന്ന ചിത്രത്തിൻറെ പുതിയ പ്രൊമോ പുറത്തിറങ്ങി. ഇത് ഡോക്ടർ സ്‌ട്രേഞ്ചിന്റെ (2016) തുടർച്ചയും മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (എംസിയു) 28-ാമത്തെ ചിത്രവുമാണ്. ജേഡ് ഹാലി ബാർട്ട്‌ലെറ്റും മൈക്കൽ വാൾഡ്രോണും ചേർന്ന് എഴുതിയ തിരക്കഥയിൽ നിന്ന് സാം റൈമി സംവിധാനം ചെയ്ത ഈ സിനിമയിൽ ബെനഡിക്റ്റ് കംബർബാച്ച് സ്റ്റീഫൻ സ്‌ട്രേഞ്ചായി അഭിനയിക്കുന്നു, ഒപ്പം ബെനഡിക്റ്റ് വോംഗ്, റേച്ചൽ മക്ആഡംസ്, ചിവെറ്റെൽ എജിയോഫോർ, എലിസബത്ത് ഓൾസെൻ, സോചിറ്റിൽ ഗോമസ് എന്നിവരും അഭിനയിക്കുന്നു. ഡോക്ടർ സ്ട്രേഞ്ചിനൊപ്പം സ്കാർലെറ്റും ഇത്തവണ ചിത്രത്തിൽ ഉണ്ട്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *