Flash News

ഹണിട്രാപ്പ്; പരാതി ഉന്നയിച്ച എസ്ഐക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി

ഹണി ട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതി. ഹണിട്രാപ്പിന് നിര്‍ദ്ദേശിച്ചത് പരാതിക്കാരനായ എസ്ഐ തന്നെയാണ്. ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയില്‍ വീഴ്‍ത്താന്‍ തന്നോട് ആവശ്യപ്പെട്ടു. സസ്പെന്‍ഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണമെന്നും യുവതി പറഞ്ഞു. താന്‍ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടില്ലെന്നും യുവതി കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയിൽ നേരത്തെ അച്ചടക്ക നടപടി നേരിട്ട എസ്ഐയാണ് ഹണി ട്രാപ്പ് പരാതി നൽകിയത്. എസ്ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് കേസെടുത്തു.

ഹണിട്രാപ്പിന്‍റെ അന്വേഷണം നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് തിരുവനന്തപുരം റൂറൽ എസ്പി കൈമാറി. പരാതിക്കാരനായ എസ്ഐക്കെതിരെ ഇപ്പോള്‍ പ്രതിയായ യുവതി നേരത്തെ ബാലാൽസംഗത്തിന് കേസ് നൽകിയിരുന്നു. അന്ന് തുമ്പ സ്റ്റേഷനിലെ എസ്ഐയായിരുന്ന ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചിരുന്നു. പിന്നീട് ഈ കേസ് യുവതി തന്നെ പിൻവലിച്ചു.

Comments: 0

Your email address will not be published. Required fields are marked with *