ഷവര്‍മ എങ്ങനെ വിഷമാകും ?

ഷവര്‍മ എങ്ങനെ വിഷമാകും ?

അങ്ങ് തുർക്കിയിൽ നിന്ന് വന്നതാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങൾ ഷവർമ. ഡോണർ കബാബ് എന്ന് അറിയപ്പെടുന്ന ഷവർമ കേരളത്തിലും സൂപ്പർ ഹീറോയാണ്. ഏതൊരു മലയാളിയുടെ ഇഷ്ട ഭക്ഷണ ലിസ്റ്റിൽ ഷവർമയുണ്ടാകും. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടര്‍ന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ ഇവിടെ സൂപ്പർ ഹിറ്റായത്. ഷവർമയിൽ ഉപയോഗിക്കുന്ന ചിക്കൻ മുതൽ ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവമായ മയോണൈസിന് ഉപയോഗിക്കുന്ന കോഴിമുട്ട പോലും വിഷബാധയ്ക്ക് കാരണമാവും. *കോഴി ഇറച്ചിയില്‍ കൂടുതലായി കണ്ടുവരുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണല്ല. 80 ഡ്രിഗ്രീ ചൂടിലെങ്കിലും കോഴിയിറച്ചി വേവിച്ചാലേ ഈ ബാക്ടീരിയ നശിക്കുകയുള്ളൂ. കുറഞ്ഞ താപനിലയില്‍ വെന്ത ഇറച്ചി വഴി ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ പ്രഥമ സാധ്യത. *ഷവര്‍മ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇറച്ചി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന രീതിയും വിഷബാധയ്ക്ക് കാരണമാവും. *ഇറച്ചിയിലെ ബാക്ടീരിയ മറ്റ് ഭക്ഷണപദാര്‍ഥങ്ങളിലേക്കും ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന സാലഡില്‍ ഉപയോഗിക്കുന്ന പച്ചക്കറികളിലേക്കും സാല്‍മൊണല്ല ബാക്ടീരിയ പടരാന്‍ ഇത് കാരണമാവുന്നു. *റോഡരികില്‍ ഷവര്‍മ ഉണ്ടാക്കുന്നത് വഴി പൊടിപടലങ്ങളില്‍ ഇറച്ചിയില്‍ പറ്റിപ്പിടിക്കുന്നതും അണുബാധയക്ക് വഴിയൊരുക്കുന്നു. *ഷവര്‍മയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസ് മുട്ടയുപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സാധാരണ നിലയില്‍ പാതിവെന്ത മുട്ടയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നമ്മുടെ നാട്ടില്‍ വ്യാപകമായി പച്ചക്കോഴിമുട്ടയാണ് ഉപയോഗിക്കാറ്. ഇത് ബാക്ടീരിയ കഴിക്കുന്ന ആളുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ കാരണമാവുന്നു. വൈകി കഴിക്കുന്നതും ബാക്ടീരിയ പടരാന്‍ കാരണമാവുന്നു.

ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *