Flash News

പ്രണയനായകനായി ഹൃദയത്തിലെ പ്രണവ് മോഹൻലാൽ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രമാണ് ഹൃദയം. മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലാണ് ഹൃദയത്തില്‍ നായകനാകുന്നത്. ഹൃദയം എന്ന പ്രണവ് ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ്.

ദര്‍ശന എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തിലെ നായകൻ പ്രണവ് മോഹൻലാലിന്റെ പ്രണയരംഗമാണ് ഗാനരംഗത്ത് ആവിഷ്‍കരിച്ചിരിക്കുന്നത്. പാട്ടുകള്‍ പഴയകാലത്തെ പോലെ ഓഡിയോ കാസ്റ്റായും ഓഡിയോ സിഡിരൂപേണയും എത്തുമെന്ന് നേരത്തെ വിനീത് ശ്രീനിവാസൻ അറിയിച്ചിരുന്നു. ഹേഷാം അബ്‍ദുള്‍ വഹാബാണ് ചിത്രത്തിലെ ഗാനത്തിന്റെ സംഗീത സംവിധായകൻ. ഹേഷാം അബ്‍ദുള്‍ വഹാബിന് ഒപ്പം ദര്‍ശന രാജേന്ദ്രനും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. പ്രണവിന്റെ ഹൃദയം എന്ന ചിത്രത്തിലെ ആദ്യ ഗാനം എഴുതിയിരിക്കുന്നത് അരുണ്‍ അലാട്ട് ആണ്.

Comments: 0

Your email address will not be published. Required fields are marked with *