ഗ്രീസിൽ കാട്ടുതീയിൽ നൂറുകണക്കിന് വീടുകൾ കത്തി നശിച്ചു

ഗ്രീസിൽ കാട്ടുതീ പടർന്നുപിടിച്ച് നൂറുകണക്കിന് വീടുകൾ കത്തി നശിച്ചു. ഗ്രീസിൻറെ തലസ്ഥനമായ ആതൻസിന് വടക്കുള്ള പട്ടണങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആതൻസിൽ ശക്തമായ കാറ്റും ചൂടും ഉള്ളതിനാൽ കാട്ടു തീ പിടിച്ചു നിർത്താനായിട്ടില്ല. ആയിരക്കണക്കിന് ആളുകളെ അഗ്നിശമന സേന പ്രദേശത്തു നിന്നും മാറ്റിപാർപ്പിച്ചു.

കാട്ടുതീ അണയ്ക്കുന്നതിന് അയൽ രാജ്യങ്ങളുടെ സഹായം ലഭിച്ചതായി അഗ്നിശമന സേന അറിയിച്ചു. ഏഥൻസിന്റെ വടക്കുഭാഗത്തുള്ള പെഫ്കോഫൈറ്റോയിൽ വലിയ തോതിലുള്ള തീപിടുത്തമാണ് ഉണ്ടായത്. രാജ്യത്തെ വിവിധയിടങ്ങളിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തതിനാൽ ആറ് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജനവാസ കേന്ദ്രങ്ങളെ കാട്ടുതീ കൂടുതൽ ബാധിക്കാതിരിക്കാനായി അഗ്നിശമന സേനയുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്. 15000 ൽ ഏറെ അഗ്നിശമന സേനാംഗങ്ങൾ 15 ഓളം വിമാനങ്ങളുടെ സഹായത്തോടെയാണ് കാട്ടുതീയെ നേരിടുന്നത്. യുകെ, ഫ്രാൻസ്, യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അധിക അഗ്‌നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *