Flash News

‘ഞാൻ മുഴുസമയ അധ്യക്ഷ’; നിലപാട് വ്യക്തമാക്കി സോണിയ; പുതിയ അധ്യക്ഷന്‍ സെപ്റ്റംബറില്‍

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക്. പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറിൽ തിരഞ്ഞെടുക്കും. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ താൻ കോൺഗ്രസിന്റെ മുഴുവൻ സമയ പ്രസിഡന്റാണെന്ന് സോണിയ ഗാന്ധി അടിവരയിട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാർട്ടിയിലെ ജി-23 നേതാക്കളിൽ നിന്നുയരുന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സോണിയയുടെ വിശദീകരണം.

2021 ജൂൺ 31-ന് മുമ്പ് സംഘടനാ തിരഞ്ഞടുപ്പ് പൂർത്തിയാക്കി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുത്തിരുന്നു. എന്നാൽ രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് മെയ് 10-ന് ചേർന്ന പ്രവർത്തക സമതി യോഗം സംഘടനാ തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു. ഇന്ന് അതിനുള്ള ഒരു വ്യക്തയുണ്ടാകും. ഒരു സമ്പൂർണ്ണ സംഘടനാ തിരഞ്ഞെടുപ്പിനുള്ള സമയക്രമം മുന്നിലുണ്ട്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഈ പ്രക്രിയ വിശദമാക്കുമെന്നും സോണിയ പ്രസ്താവനയിൽ അറിയിച്ചു.

 

 

Comments: 0

Your email address will not be published. Required fields are marked with *