‘എനിക്ക് പോകാൻ തോന്നുന്നില്ല,പക്ഷേ പോയെ പറ്റൂ’ ;വിങ്ങലോടെ മലയാളി എയർഹോസ്റ്റസ്
‘ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു. എനിക്ക് പോകാനെ തോന്നുന്നില്ല, പക്ഷേ പോയെ പറ്റൂ’ -നിറ കണ്ണുകളോടെ വിങ്ങിപ്പൊട്ടിയ മലയാളി എയർഹോസ്റ്റസിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. ഇത്രയധികം ജോലിയോട് സ്നേഹം കാണിക്കുന്ന ആ മലയാളി കുട്ടി സുരഭി നായരാണ്. ഇൻഡിഗോ വിമാനത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ഏറ്റെടുത്തു മലയാളികൾ. ജോലിയുടെ അവസാന ദിവസം ജോലി ചെയ്ത കമ്പനിയോടും സഹപ്രവർത്തകരോടും സ്നേഹവും നന്ദിയും അറിയിക്കുന്നതിനിടയിലാണ് സുരഭി വിങ്ങിപ്പൊട്ടിയത്. ‘എന്ത് പറയണമെന്ന് അറിയില്ല. കമ്പനി എനിക്ക് എല്ലാം നൽകി. വളരെ മികച്ച ഒരു സ്ഥാപനമാണ് ഇത്. കമ്പനി എല്ലാ ജോലിക്കാരോടും വളരെയധികം ആത്മാർഥത വച്ചു പുലർത്തുന്നുണ്ട്. പ്രത്യേകിച്ച് ഞങ്ങൾ സ്ത്രീകളോട്. ഇവിടെ നിന്ന് പോകാൻ തോന്നുന്നില്ല, പക്ഷേ പോയല്ലേ പറ്റൂ’- സുരഭിയുടെ വാക്കുകൾ. വിമാനത്തിലെ അനൗൺസ്മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെയാണ് സുരഭി തന്റെ മനസ്സ് തുറന്നത്. ‘ഞങ്ങൾക്കൊപ്പം യാത്രചെയ്ത നിങ്ങൾക്കെല്ലാവർക്കും നന്ദി. നിങ്ങൾ ഞങ്ങളെ തെരഞ്ഞെടുക്കുന്നതുകൊണ്ടാണ് ഞങ്ങൾക്കെല്ലാം കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നത്’, സുരഭി പറഞ്ഞു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom