‘മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല’ ; സദാചാര കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത് നടി മാളവിക മേനോൻ

ബാലതാരമായി എത്തി മലയാളക്കരയുടെ മനം കവർന്ന താരമാണ് മാളവിക മേനോൻ. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ആരാധകശ്രദ്ധ നേടുന്നത് താരം തന്റെ ചിത്രത്തിന് താഴെ വന്ന സദാചാര കമന്റിന് നൽകിയ മറുപടിയാണ്. ചിത്രത്തിൽ താരത്തിന്റെ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞുപോയെന്ന് പറഞ്ഞുകൊണ്ടുള്ള കമന്റിനാണ് മാളവിക കുറിക്കു കൊള്ളുന്ന മറുപടി നൽകിയിരിക്കുന്നത്.

താരത്തിന് ലഭിച്ച കമന്റ് ഇങ്ങനെ ആയിരുന്നു : “തുണിയുരിയുന്നത് ചന്തയിലാണ് എന്നുള്ള ബോധം വല്ലതുമുണ്ടോ? സനൂഷയെ പോലെ … തുണിയുരിഞ്ഞാൽ അഭിനന്ദനം അറിയിക്കാനും, കൈയ്യടിക്കാനും ആളുകൾ ഉണ്ടാകും. പക്ഷെ, സദാചാരത്തിന് യോജിച്ചതല്ല അതൊന്നും. തുണിയുടെ അളവ് കുറയ്ക്കുന്നത് സൗന്ദര്യവും, സഭ്യതയുമാണ് എന്നൊക്കെ വീക്ഷിക്കുന്ന പരിഷ്കാരികൾ വളർന്നു വരുന്ന നാടാണ് നമ്മുടേത്. സത്യത്തിൽ ഇതെല്ലാം ആഭാസമല്ലേ?”

മാളവിക മേനോൻ ഈ കമന്റിന് “മറ്റുള്ളവരുടെ കാര്യം ഞാൻ അന്വേഷിക്കാൻ പോകാറില്ല. എല്ലാവര്ക്കും അവരുടേതായ സ്വാതന്ത്ര്യം ഉണ്ട്, എന്ത് ചെയ്യണം, ചെയ്യേണ്ട എന്ന് തീരുമാനിക്കാൻ.” എന്ന് മറുപടി നൽകി. സമാനമായ സൈബർ ആക്രമണം ദിവസങ്ങൾക്ക് മുൻപ് നടി സനൂഷയും അനുഭവിച്ചിരുന്നു. ഒരു വിഭാഗം ആരാധകരെ പിണക്കിയത് താരത്തിന്റെ പുതിയ സ്റ്റൈലിഷ് മേക്കോവർ ആയിരുന്നു. സനൂഷയും വിമർശകർക്ക് കൃത്യമായ മറുപടി നൽകിയിരുന്നു.

മാളവികയുടേതായി മോഹൻലാൽ ചിത്രം ‘ആറാട്ട്’ റിലീസിന് തയ്യാറെടുക്കുകയാണ്. മാളവിക സിദ്ധാർത്ഥ്‌ ഭരതൻ ചിത്രം ‘നിദ്ര’യിലൂടെ ആണ് മലയാള സിനിമയുടെ ഭാഗം ആയത്. തുടർന്ന് താരം മലയാളം – തമിഴ് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായി. മാളവികയുടെ ‘ഞാൻ മേരിക്കുട്ടി’, ‘ജോസഫ്’, ‘പൊറിഞ്ചു മറിയം ജോസ്’, ‘എടക്കാട് ബറ്റാലിയൻ’, ‘അൽ മല്ലു’ എന്നീ സിനിമകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *