ഇത് അവസാന ചിത്രമാകുമെന്ന് കരുതിയില്ല
നടിയും മോഡലുമായ ഷഹനയുടെ മരണത്തിന്റെ വേദന പങ്കുവെച്ച് നടൻ മുന്ന. ഷഹനയ്ക്കൊപ്പമെടുത്ത അവസാന ചിത്രത്തിനൊപ്പമാണ് മുന്ന വേദന പങ്കുവെച്ചത്. ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ‘നമ്മൾ ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന്റെ അവസാന ദിവസമെടുത്ത ചിത്രം. സത്യം പുറത്തുവരിക തന്നെ വേണം. നീ ഞങ്ങളെ വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’ എന്നാണ് മുന്ന കുറിച്ചത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom