‘ജോജുവിനൊപ്പം കോ ഡ്രൈവിങ് സീറ്റില്‍ ഇരുന്നത് ഞാനായിരുന്നു’: ബിനു പപ്പു
ജോജുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു വരുകയാണ്. വാഗമണ്ണില്‍ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ജോജുവിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ സംവാദങ്ങൾ വന്നു നിറയുകയാണ്.ഇപ്പോളിതാ ജോജുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് നടൻ ബിനു പപ്പു രംഗത്ത് വന്നിരിക്കുന്നു.അന്തരിച്ച റൈഡര്‍ ജെവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കാന് സംഘടിച്ച പരിപാടിയായിരുന്നു അതെന്നും ജോജു ജോര്‍ജ് അതില്‍ ഭാഗമാവുകയായിരുന്നുവെന്നും ബിനു പറഞ്ഞു. ജോജു തന്നാല്‍ കഴിയുന്ന സഹായം നല്‍കിയതായും എന്നാല്‍ അത് മൂലം താരം ബുദ്ധിമുട്ടിലായിരിക്കുകയാണെന്നും അദ്ദേഹം വ്യക്താക്കി. കഴിഞ്ഞ ദിവസമാണ് വാഗമണ്ണില്‍ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ജോജു ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണിത് റൈഡ് നടത്തിയതെന്നാണ് ജോജുവിനെതിരെ പരാതിപെടുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom