Flash News

കോൺഗ്രസിൽ മഞ്ഞുരുകുന്നു; പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സുധാകരൻ

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോൺഗ്രസിലുണ്ടായ ആഭ്യന്തര കലാപത്തിന് താൽക്കാലിക വിരാമം. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച നടത്തി. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനിൽ വെച്ചാണ് ചർച്ച നടത്തിയത്.

പ്രശ്നപരിഹാരത്തിന് ചർച്ചയിൽ ധാരണയായി. കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ചർച്ചയിൽ ആവശ്യപ്പെട്ടു. ഇതിൽ കെപിസിസി അധ്യക്ഷൻ ഇറപ്പ് നൽകിയതായാണ് സൂചന. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തീരുമാനങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി വിട്ട് പോണമെന്ന ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഇതിൽ വിശദീകരണം തേടണമെന്നാണ് നേതാക്കളുടെ ആവശ്യം.

Comments: 0

Your email address will not be published. Required fields are marked with *