ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലിയമ്മയ്ക്ക് പുതിയ വീട് !
ഒരു രൂപയ്ക്ക് ഇഡ്ഡലി എവിടുന്നെങ്കിലും കിട്ടുമോ? സമൂഹ മാധ്യമങ്ങളിൽ തരംഗമായ വീഡിയോയായിരുന്നു ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന ഇഡ്ഡലിയമ്മയുടേത്.കമലാമ്മ എന്ന് കമലാദൾ പേരുള്ള അമ്മുമ്മയെ എല്ലാവരും നെഞ്ചിലേറ്റിയിരുന്നു. ഇപ്പോളിതാ മാതൃദിനത്തിൽ കമലാമ്മയ്ക്ക് വീട് വച്ചു കൊടുത്തു വ്യവസായിയായ ആനന്ദ് മഹീന്ദ്ര.കമലാമ്മയുടെ കഥ നേരത്തെ അറിഞ്ഞ ആനന്ദ് മഹീന്ദ്ര അമ്മയ്ക്ക് വീട് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് മാതൃദിനത്തിൽ സാക്ഷാത്കരിച്ചിരിക്കുകയാണ് ആനന്ദ്. ‘മറ്റുള്ളവർക്ക് സന്തോഷമേകാൻ ജീവിതം മാറ്റിവച്ചൊരാൾക്ക് അൽപം സന്തോഷമേകാൻ സാധിക്കുന്നതിലും വലിയ സന്തോഷമില്ല’, എന്ന് കുറിച്ചാണ് പുതിയ വീടിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom