Flash News

ഇടുക്കി ഡാം തുറന്നാല്‍ വെള്ളം എത്തുക ഈ വഴികളിലൂടെ

ഇടുക്കി സംഭരണിയിലെ ചെറുതോണി അണക്കെട്ട് ഇന്ന് രാവിലെ 11 മണിയോടെ തുറക്കുമെന്ന മുന്നറിയിപ്പ് വന്നതോടെ പ്രളയമുണ്ടാകുമോ എന്ന ഭീതിയിലാണ് മലയാളികൾ.

ഷട്ടര്‍ തുറന്നാല്‍ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും.

തൊടുപുഴ-പുളിയന്‍മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാല്‍ ഇടുക്കി-കട്ടപ്പന റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടേക്കാം. ഏറ്റവും അവസാനം ആലുവാപ്പുഴയിലെത്തി അറബിക്കടലിലായിരിക്കും വെള്ളം ചേരുക.

552 അടിയാണ് അണക്കെട്ടിന്റെ ഉയരം. ആദ്യം 1981 ഒക്ടോബറിലും, പിന്നീട് 1992ലും, അതിനും ശേഷം 2018ലുമാണ് ഇടുക്കി തുറന്നിട്ടുള്ളത്. 2398ആണ് പരമാവധി ജലസംഭരണ ശേഷി.

ഡാമിന് അഞ്ചു ഷട്ടറുകളുണ്ട്. മധ്യഭാഗത്തെ ഷട്ടറാണ് ആദ്യം തുറക്കുന്നത്. പിന്നീട് വലത്തെ അറ്റത്തെയും ഇടത്തെ അറ്റത്തെയും ഏതെങ്കിലും ഒരു ഷട്ടര്‍ ഉയര്‍ത്തും. പിന്നാലെ മറ്റു രണ്ടു ഷട്ടറുകള്‍. വെള്ളമൊഴുകുന്ന പ്രദേശങ്ങളില്‍ കര്‍ശന ജാഗ്രതാനിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *