ഇടുക്കിയിൽ കടയുടമ വിഷം കഴിച്ച് മരിച്ചനിലയിൽ

കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. ഇടുക്കിയില്‍ തൊട്ടിക്കാനത്ത് കടയുടമ കുഴിയമ്പാട്ട് ദാമോദരന്‍ (67) വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ദാമോദരന്റെ കടയ്ക്കുള്ളലാണ് മൃതദേഹം കണ്ടെത്തിയത്. കടബാധ്യത മൂലമെന്ന് നിഗമനം. സുഹൃത്തുക്കള്‍ നല്‍കുന്ന വിവരപ്രകാരം ദാമോദരന് അഞ്ച് ലക്ഷം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. ലോക്ഡൗണില്‍ കടം പെരുകിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *